ആണി തുളച്ചു കയറുന്ന വേദനയിലൂടെ ഞാൻ നടന്നാലും നാഥാ നിന്റെ മുന്നിലേക്ക് നടന്നെത്താൻ കഴിയുന്ന ദൂരത്തോളം ഞാൻ നടക്കും.
അപ്പോഴും എന്റെ ഏറ്റവും പ്രിയപ്പെട്ടവരുടെ മുന്നിൽ പോലും ആ നിമിഷവും കഴിയുന്നവണ്ണം ഒരു ചെറു പുഞ്ചിരിയുടെ മറവിൽ ഞാൻ മൂടപെട്ട് തന്നെ നിൽക്കും.
വേദനയുടെ കാഠിന്യം എന്നെ തളർത്തിയാലും ഞാൻ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്നവരുടെ അധരങ്ങൾ എനിക്കായി
അങ്ങയോടു പ്രാർത്തിക്കും എന്ന വിശ്വാസം എന്നെ വീണ്ടും മുന്നോട്ടു നയിക്കും.
JUNAM
©JUNAM
MY HOPE IS MY STRENGTH